ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് പ്രസംഗത്തിനിടെ കല്ലേറ്. ശിവകാശിയില്‍ ഞായറാഴ്ച നടന്ന പ്രസംഗത്തിനിടെയാണ് ആക്രമണമുണ്ടായത്. പടക്കനിര്‍മ്മാണം നിര്‍ത്തണമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ യോഗത്തിനിടെയയായിരുന്നു സംഭവം.
കല്ലേറിനെ തുടര്‍ന്ന് വിജയകാന്ത് അല്‍പ്പസമയം പ്രസംഗം നിര്‍ത്തി വച്ചു. കല്ല് വിജയകാന്തിന്റെ ശരീരത്തില്‍ പതിച്ചില്ല. മിനുട്ടുകള്‍ക്ക് ശേഷം വിജയകാന്ത് പ്രസംഗം തുടര്‍ന്നു. കല്ലേറിന് പിന്നില്‍ ആരെല്ലാമാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വേദിയില്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലതയും ഉണ്ടായിരുന്നു.
എട്ട് ലക്ഷത്തോളം പേരാണ് പടക്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തി വരുന്നത്. പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ സുപ്രീംകോടതി പടക്കനിര്‍മ്മാണത്തെ നിരോധിക്കുമ്പോള്‍ ചൈനീസ് പടക്കങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെന്നും വിജയ്കാന്ത് പ്രസംഗത്തില്‍ ആരോപിച്ചു.
