മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സര്‍ക്കാര്‍ വിദ്യാലയം ഗ്രാമത്തലവന്‍ ഡാന്‍സ് ബാറാക്കി. ഗ്രാമത്തലവനായ രാംകേഷ് യാദവാണ് മകന്‍റെ പിറന്നാള്‍ ആഘോഷത്തിന് വിദ്യാലയം ദുരുപയോഗിച്ചത്. ക്ലാസ് മുറിയില്‍ മേശകള്‍ അടുക്കിയിട്ട് രണ്ടു പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന പാര്‍ട്ടിയുടെ ദൃശ്യമാണ് പുറത്തായത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കുന്നതും ദൃശ്യത്തിലുണ്ട്. 

പാര്‍ട്ടി സംഘടിപ്പിക്കാന്‍ പ്രിന്‍സിപ്പലില്‍ നിന്ന് രാംകേഷ് യാദവ് താക്കോല്‍ കൈപ്പറ്റിയിരുന്നു. പിറ്റേന്ന് രാവിലെ സ്കൂളിലെത്തിയ അദ്ധ്യാപകരാണ് വൃത്തിഹീനമായ ക്ലാസ് മുറികള്‍ കണ്ടത്.

ഗ്രാമത്തലവന്‍ പാര്‍ട്ടി നടത്തിയ കാര്യം അദ്ധ്യാപകനായ അശോക് കുമാര്‍ സ്ഥിരീകരിച്ചു. ബ്ലോക്ക് വിദ്യാഭാസ ഓഫീസര്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.