Asianet News MalayalamAsianet News Malayalam

ദാദ്രി: പശുവിനെ കൊന്നുവെന്നാരോപിച്ച്  അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഹര്‍ജി

Villagers move court seeking FIR against Akhlaq’s family
Author
First Published Jun 9, 2016, 1:40 PM IST

ലക്‌നോ: ഉത്തര്‍പ്രദേശ് ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘമാളുകള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കോടതിയില്‍ ഹര്‍ജി. ബിസാഡ ഗ്രാമസഭയാണ് ഗ്രാമത്തിലെ പശുവിനെ അഖ്‌ലാഖിന്റെ കുടുംബം കൊന്നുവെന്നാരോപിച്ച് ഹര്‍ജി നല്‍കിയത്. അഖ്‌ലാഖിന്റെ കുടുംബത്തിന് എതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഗൗതം ബുദ്ധ നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. 

അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസം പശുവിറച്ചി ആണെന്ന് മഥുരയിലെ ഫോറന്‍സിക് ലാബ് കണ്ടെത്തി എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഹര്‍ജി. 

അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിയ്ക്കണമെന്ന് പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമസഭ തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios