അ​നാ​ക്കോ​ണ്ട ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍.!

First Published 2, Mar 2018, 8:36 AM IST
Villagers save dog strangled and submerged in water by anaconda
Highlights
  • അ​നാ​ക്കോ​ണ്ട ആക്രമണത്തില്‍ നിന്ന് ഒരു നായയുടെ രക്ഷപ്പെടല്‍ വൈറലാകുന്നു

ബ്രസീലിയ: അ​നാ​ക്കോ​ണ്ട ആക്രമണത്തില്‍ നിന്ന് ഒരു നായയുടെ രക്ഷപ്പെടല്‍ വൈറലാകുന്നു. ബ്ര​സീ​ലി​ലെ ആമസോണ്‍ കാടിന്‍റെ പ്രാന്തപ്രദേശത്താണ് സംഭവം സം​ഭ​വം. 

വൈറലാകുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ ഇങ്ങനെയാണ്, വ​രി​ഞ്ഞു മു​റു​ക്കി​യ നാ​യ​യു​മാ​യി അ​നാ​ക്കോ​ണ്ട സ​മീ​പ​ത്തെ കുളത്തിലേക്ക് മു​ങ്ങാന്‍ ഒരുങ്ങുകയായിരുന്നു. തു​ട​ർ​ന്ന് സം​ഭ​വം ക​ണ്ടെ​ത്തി​യ മൂ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​നാ​ക്കോ​ണ്ട​യു​ടെ വാ​ലി​ൽ പി​ടി​ച്ചു​വ​ലി​ച്ച് ക​ര​യ്ക്ക് കൊണ്ടുവന്നു, പിന്നീട് നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ ചു​റ്റി​വ​രി​ഞ്ഞ പാ​മ്പിനെ വേ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

വ​ടി ഉ​പ​യോ​ഗി​ച്ച് പാ​ന്പി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ല്ലി​യാ​ണ് അ​വ​ർ നാ​യ​യെ പാ​ന്പി​ന്‍റെ പി​ടി​യി​ൽ നി​ന്നും മോ​ചി​പ്പി​ച്ച​ത്.  ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നാ​യ പാ​ന്പി​ന്‍റെ പി​ടി​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. സ​മീ​പം നി​ന്ന​യൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

loader