യുവതിയുടെ തല മുണ്ഡനം ചെയ്തത് നാട്ടുകാരായ സ്ത്രീകള്‍ രാത്രി മുഴുവന്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
നഗാവോന്: നിയമവിരുദ്ധ ബന്ധമെന്നാരോപിച്ച് യുവതിയേയും യുവാവിനേയും ജനക്കൂട്ടം ക്രൂരമായി മര്ദ്ദിച്ചു. മര്ദ്ദനത്തിനിടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകള് ചേര്ന്ന് യുവതിയുടെ തല മുണ്ഡനം ചെയ്തു.
യുവതിയെ കാണാനായി അയല്ഗ്രാമത്തില് നിന്നെത്തിയ യുവാവിനെ നാട്ടുകാര് ചേര്ന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും ഇയാളെ നാട്ടുകാര് സംഘം ചേര്ന്ന് കെട്ടിയിട്ട് മര്ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ മര്ദ്ദിക്കാനും ലൈംഗികമായി അധിക്ഷേപിക്കാനും തുടങ്ങിയത്. പരിക്കേറ്റ ഇരുവരേയും പൊലീസെത്തിയ ശേഷം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാത്രി മുഴുവന് ജനക്കൂട്ടം ഇരുവരേയും മര്ദ്ദിച്ചതായാണ് റിപ്പോര്ട്ടുകള്. വിവാഹിതരായതിനാല് പങ്കാളികളെ ചതിച്ചുകൊണ്ടാണ് ഈ ബന്ധമെന്നും ഇത് ഗ്രാമത്തില് അനുവദിക്കില്ലെന്നും പറഞ്ഞാണ് നാട്ടുകാര് ഇവരെ മര്ദ്ദിച്ചത്.
ഒരു മാസത്തിനകം അസമില് ജനക്കൂട്ടം നടത്തുന്ന മൂന്നാമത്തെ അക്രമമാണ് ഇത്. മുമ്പ് രണ്ട് ചെറുപ്പക്കാരെ കുട്ടികള തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളെന്നാരോപിച്ച് തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം കമിതാക്കളായ രണ്ട് പേരെ കയ്യേറ്റം ചെയ്യുകയും നിര്ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു.
