അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശമം. ഉത്തര്‍പ്രദേശില്‍ താരപ്രചാരകരുടെ പട്ടികയില്‍ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഉള്‍പ്പെടുത്തിയതോടെ സുന്ദരി പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംപി വിനയ് കുമാറെത്തിയത്. 

പ്രിയങ്ക ഗാന്ധിയുടെ സൗന്ദര്യമാണ് വോട്ട് പിടിക്കുന്നതെങ്കില്‍ പ്രിയങ്കയേക്കാള്‍ സൗന്ദര്യമുള്ള താരപ്രചാരകര്‍ ബിജെപിക്കുണ്ടെന്നായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംപി വിനയ് കട്യാറിന്റെ പരാമര്‍ശം. ബിജെപി നേതാവിന്റെ പ്രതികരണം രാജ്യത്തെ സ്ത്രീകളോടുള്ള ബിജെപിയുടെ മാനോഭാവമാണ് വ്യക്തമാക്കുന്നതെ പ്രിയങ്ക തിരിച്ചടിച്ചു. കത്യാറിന്റെ വാക്കുകള്‍ കേട്ടു പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. 

പെണ്‍മക്കളുടെ മാനം നഷ്ടപ്പെട്ടാല്‍ ഗ്രാമത്തേയോ സമുദായത്തേയോ മാത്രമേ ബാധിക്കൂ. വോട്ട് പണത്തിനായി വിറ്റാല്‍ രാജ്യത്തിന്റെ അഭിമാനം നഷ്ടമാകുമെന്നുമായിരുന്നു ശരദ് യാദവിന്റെ വിവാദ പ്രസംഗം. മകളെ സ്‌നേഹിക്കുന്നത് പോലെ വോട്ടിനേയും പരിഗണിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശരദ് യാദവ് പിന്നീട് വിശദീകരിച്ചു. വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ശരദ് യാദവിന് നോട്ടീസ് അയച്ചു.