തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ എം. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്നു യുഡിഎഫ്. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിന്‍റേതാണ് തീരുമാനം. വിൻസെന്‍റ് രാജിവയ്ക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം യുഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു.
വിവിധ മേഖലകളിൽനിന്നു വിൻസെന്‍റ് രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിന്‍റെ തീരുമാനം. അതേസമയം മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യുഡിഎഫ് യോഗം തീരുമാനിച്ചു.
