ഒരു സിനിമയെ സംബന്ധിച്ചടത്തോളം അതിന്റെ ദൈര്‍ഘ്യവും സമയവും വളരെ പ്രധാനമാണെന്ന്  വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതു കൊണ്ട് തന്നെ ഓരോ സെക്കന്റും വിലപ്പെട്ടതാണ്. പ്രദര്‍ശനത്തിന് മള്‍ട്ടി പ്ലക്‌സുകള്‍ ലഭ്യമാകുന്നതില്‍ സിനിമയുടെ ദൈര്‍ഘ്യം പ്രധാനമാണ് . സിനിമയുടെ ദൈര്‍ഘ്യത്തെ കുറയ്ക്കും വിധം മറ്റു കാര്യങ്ങളില്‍ അതിലേയ്ക്ക് കടന്നു വരുന്നത് സിനിമയെ ബാധിക്കും. 

സിനിമയ്ക്ക് സെന്‍സറിങ് അല്ല, സര്‍ട്ടിഫിക്കേഷനാണ് വേണ്ടത്.  ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സംഭാഷണം സെന്‍സറിങ് ഭയന്ന് എഴുതാനാകുന്നില്ല. വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ റോളിലെത്തുന്ന എബിയെന്ന ചിത്രം അടുത്ത മാസം 20ന് തിയറ്ററുകളിലെത്തും. ശ്രീകാന്ത് മുരളിയാണ് സംവിധായകന്‍.