എരുമേലി ധർമ്മശാസ്ത ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു

First Published 4, Mar 2018, 11:31 AM IST
violent Elephant attack in erumeli temple
Highlights
  • ആനയുടെ പുറത്തിരുന്നയാള്‍ ചാടി രക്ഷപ്പെട്ടു

പത്തനംതിട്ട: എരുമേലി ധർമ്മശാസ്ത ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടയിൽ ആന ഇടഞ്ഞു. ശനിയാഴ്ച രാത്രി 10 മണിയോടെയാമ് ഹരിപ്പാട് പാർത്ഥനെന്ന ആന ഇടഞ്ഞത്. ആനയെ ഇന്ന്  പുലർച്ചെ ഒരു മണിയോടെ മയക്കുവെടിവെച്ചാണ് തളച്ചത്.

ഇടഞ്ഞ ആനയുടെ പുറത്തിരുന്ന സഹായി മണിക്കൂറുകൾക്ക് ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു. ആനയുടെ  ആക്രമണത്തിൽ ഒരു ഒട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഭയന്ന് ഓടിയ അളുകളിൽ ചിലർക്ക്  വീണ് പരിക്കേറ്റിട്ടുണ്ട്.

loader