ദില്ലി: രണ്ട് യുവാക്കളുടെ ലൈംഗീക പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി പതിനേഴുകാരി പ്രേതബാധ അഭിനയിച്ച വാര്‍ത്ത വൈറലായി. മേയ് ഒമ്പതിനാണ് ഖ്യാതി ഖന്‍ഡേല്‍ വല്‍ തന്റെ സുഹൃത്തിനുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ വിവരിച്ചത്.മേയ് എട്ടിന് പഞ്ചാബി ബാഗ് വെസ്റ്റിലായിരുന്നു സംഭവം. രാത്രി 10 മണിക്ക് ഡല്‍ഹിയില്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു യുവതി. ഈ സമയം യുവതിയെ രണ്ട് യുവാക്കള്‍ പിന്തുടരുകയായിരുന്നു.

സമീപത്ത് ആരുമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ യുവതിയുടെ കൈയ്യില്‍ കയറിപിടിച്ചു. അപകടം മണത്ത യുവതി തന്നെ പീഡിപ്പിക്കാനെത്തിയ യുവാക്കളെ തുറിച്ചുനോക്കുകയും പ്രേതബാധ കയറിയതുപോലെ അഭിനയിക്കുകയും ചെയ്തു. പൊട്ടിച്ചിരിക്കുകയും തുറിച്ച്‌ നോക്കുകയും ചെയ്യുന്ന യുവതിയെ കണ്ട് യുവാക്കള്‍ പിന്മാറിയെന്നാണ് ഖ്യാതി ഫേസ്ബുക്കില്‍ കുറിച്ചത്.