നത്ത മഴയെത്തുടര്‍ന്ന് വോര്‍ളിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടില്‍ അഭയം തേടിയ ലക്കി എന്ന നായയെ തല്ലിച്ചതച്ച സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ബോളീവുഡ് താരം സോനം കപൂറായിരുന്നു ലക്കിയുടെ അവസ്ഥ പുറത്തുകൊണ്ടു വന്നത്. എന്നാല്‍ ലക്കി മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ബോളീവുഡ് താരം അനുഷ്ക ശര്‍മ്മ.

'തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. ലക്കി നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. കിട്ടാവുന്നതില്‍ നല്ല മരുന്നുകള്‍ ലഭ്യമാക്കിയിരുന്നു. ജീവിക്കാന്‍ വേണ്ടി ആവുന്നത് പോലെ അവനും ഏറെ പോരാടി. പക്ഷേ, മനുഷ്യത്വമില്ലായ്മയെ അതിജീവിക്കാന്‍ അവന് സാധിച്ചില്ല. ആത്മശാന്തി നേരുന്നു. നല്ലൊരു ലോകം കണ്ടെത്താന്‍ നിനക്ക് കഴിയട്ടെയെന്നുമാണ് അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ഭാട്ടിയ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം വാച്ച്മാനാണ് ലക്കിയെന്ന നായയെ ക്രൂരമായി ഉപദ്രവിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ക്രൂരമായി പരിക്കേറ്റ് കോമയിലായ ലക്കിയെക്കുറിച്ച് അനുഷ്ക ശര്‍മ്മ, ജോണ്‍ എബ്രഹം, തുടങ്ങിയ ബോളീവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും പ്രധാന വിഷയങ്ങളില്‍ ഒന്നായി ഇതിനെ പരിഗണിക്കണമെന്നും അനുഷ്ക ചൂണ്ടിക്കാണിച്ചു.