മുംബൈ: മുംബൈയില്‍ കാറിന്റെ ടയറിനുള്ളില്‍ കുടുങ്ങിയ പത്തടി നീളമുള്ള പാമ്പിനെ രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് കാറിന്റെ ടയറിനുള്ളില്‍ പാമ്പ് കുടുങ്ങിയത്. ഇതോടെ കാര്‍ നിര്‍ത്തേണ്ടി വരികയും പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. പാമ്പിനെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദ അടക്കമുള്ളവര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചു. പാമ്പിനെ പിടിക്കുന്നവര്‍ ഒരുമിച്ച് ചേര്‍ന്നാണ് ഇതിനെ രക്ഷപ്പെടുത്തിയത്. കാറിന്റെ ടയര്‍ ഊരിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. പാമ്പിനെ രക്ഷപ്പെടുത്തുന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.