ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഡയാന ബീച്ചിലാണ് കാറിന്‍റെ മുന്‍ഭാഗം തുറന്നപ്പോള്‍ 10 അടിയോളം നീളമുള്ള പെരുമ്പാമ്പ്. വ്യാഴാഴ്ചയാണ് സംഭവം എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ഡിന്‍റെ ഒരു കാറിന്‍റെ ഉള്ളില്‍ എഞ്ചിനോട് പറ്റിച്ചേര്‍ന്ന് കിടക്കുകയായിരുന്നു പെരുമ്പാമ്പ്. 

വാഹനത്തിന്‍റെ ഹെഡ് ലൈറ്റിന് പ്രശ്നം നേരിട്ടത് പരിശോധിക്കാന്‍ മുന്‍ഭാഗം ഉയര്‍ത്തിയപ്പോഴാണ് വാഹനത്തിന്‍റെ ഉടമകള്‍ പാമ്പിനെ കണ്ടത് എന്നാണ് സ്ഥലത്ത് എത്തിയ വന്യജീവി ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പാമ്പിനെ നീക്കം ചെയ്യുന്ന വീഡിയോ ഫ്ലോറിഡ ഫിഷ് ആന്‍റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.