12368 കുഞ്ഞ് വജ്രക്കല്ലുകൾ പിടിപ്പിച്ചതാണ് ലോകറെക്കോർഡ് നേട്ടം സ്വന്തമാക്കിയ മോതിരം. എന്നാൽ ഈ മോതിരം വിൽപ്പനയ്ക്കില്ല. അതിന്റെ നിർമ്മാതാവ് അത് വിൽക്കുന്നുമില്ലത്രേ.  മാരി​ ​ഗോൾഡ് - സമൃദ്ധിയുടെ മോതിരം (മാരി​ഗോൾഡ് ദ റിം​ഗ് ഓഫ് പ്രോസ്പരിറ്റി) എന്നാണ് ഇതിനെ വിളിക്കുന്നത്. 165 ​ഗ്രാമാണ് മോതിരത്തിന്റെ ഭാ​രം. 

ഇത് ധരിക്കാവുന്നതാണെന്ന് 25കാരനായ ഹാരിഷ് ബൻസാൽ പറഞ്ഞു. ഹാരിഷ് തന്നെയാണ് മോതിരത്തിന്റെ ഉടമ. ​ഗുജറാത്തിലെ സൂറത്തിൽവച്ച്  ആഭരണ നിർമ്മാണം പഠിക്കുന്നതിനിടയിൽ ആണ് തനിക്ക് ഈ ആശയം ഉദിച്ചതെന്ന് ബൻസാൽ പറഞ്ഞു. 10000 വജ്രങ്ങൾകൊണ്ടുണ്ടാക്കിയ മോതിരമായിരുന്നു തന്റെ എക്കാലത്തെയും ലക്ഷ്യമെന്നും ബൻസാൽ കൂട്ടിച്ചേർത്തു.