Asianet News MalayalamAsianet News Malayalam

'മകനെ വിട്ടുകിട്ടാൻ 30000 രൂപ വേണം, അല്ലെങ്കിൽ കൊല്ലും'; അച്ഛന് അജ്ഞാത ഫോൺ, അന്വേഷണത്തിൽ ഞെട്ടി പൊലീസ്!

ഒടുവിൽ വസായ് ഫാറ്റയിൽ ഇയാളെ കണ്ടെത്തി. അച്ഛന്റെ കൈയിൽ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് 20കാരൻ പൊലീസിനോട് പറഞ്ഞു.

20 year old man plan his own kidnap, police found prm
Author
First Published Dec 10, 2023, 10:08 AM IST

പാൽഘർ(മഹാരാഷ്ട്ര): യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച പൊലീസ് സത്യമറി‍ഞ്ഞപ്പോൾ ഞെട്ടി. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. 20കാരനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഡിസംബർ 7 ന് മകൻ വീട്ടിൽ നിന്ന് ഇറങ്ങിയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും വസായിയിലെ ഫാദർവാഡി സ്വദേശി പൊലീസിൽ പരാതി നൽകി. തുടർന്ന് ഡിസംബർ എട്ടിനാണ് മിസ്സിംഗ് കേസ് പൊലീസ് രജിസ്റ്റർ ചെയ്തു.

അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവിന് ഫോൺ കോൾ വന്നു. മൂന്ന് പേർ തന്നെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്നും 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മകൻ പിതാവിനെ അറിയിച്ചു. പണം നൽകുന്നതിനായി മകൻ പിതാവിന് ക്യുആർ കോഡും അയച്ചു. എന്നാൽ, ഈ വിവരങ്ങൾ പിതാവ് പൊലീസിന് കൈമാറി. തുടർന്ന് നാല് പൊലീസ് സംഘങ്ങൾ രൂപീകരിച്ച് വസായ്, വിരാർ, നല്ലസോപാര തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾക്കായി തിരച്ചിൽ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Read More.... ഐസ് കട്ട കണക്കെ തണുത്തുറഞ്ഞൊരു കുഞ്ഞുശരീരം,മരിച്ചിട്ടും മടക്കമില്ലാതെ മോർച്ചറിയിൽ;ഏറ്റെടുക്കാൻ ആരും വന്നില്ല

ഒടുവിൽ വസായ് ഫാറ്റയിൽ ഇയാളെ കണ്ടെത്തി. അച്ഛന്റെ കൈയിൽ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് 20കാരൻ പൊലീസിനോട് പറഞ്ഞു. പണം ആവശ്യപ്പെട്ടപ്പോൾ അച്ഛൻ നൽകിയില്ല. പിന്നീടാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് ഇയാൾ പറഞ്ഞു. 20 കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios