ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്‍ക്കത്തയിലെ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജിംനാസ്റ്റിക് ചുവടുകള്‍കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചത്. ഇപ്പോഴിതാ ഒരു മറ്റൊരു കുട്ടി മലക്കം മറിഞ്ഞ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ തവണയല്ല, 30 തവണയാണ് അവന്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇങ്ങനെയൊക്കെ സാധിക്കുമോ എന്നാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയോട് ആളുകള്‍ പ്രതികരിക്കുന്നത്. 

വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എപ്പോഴാണെന്നോ എന്നാണെന്നോ അറിയില്ല. എന്നാല്‍ രാജ്യം മുഴുവന്‍ കഴിവുള്ളവരാണെന്ന് കുറിച്ച് നിരവധി പേരാണ് കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

"