മൈസൂരു:  ആഘോഷങ്ങളുടെയും ഭാഗമായി പലപ്പോഴും തീറ്റ മത്സരങ്ങള്‍ നടത്താറുണ്ട്. മത്സരാര്‍ത്ഥികളെ മാത്രമല്ല കാണികളെയും ആവേശഭരിതരാക്കുന്ന തീറ്റ മത്സരങ്ങള്‍ കൗതുകകരവുമാണ്. മൈസൂരുവില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന തീറ്റ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ  മത്സരത്തില്‍ സ്ത്രീകള്‍ മാത്രമായിരുന്നു പങ്കെടുത്തത്. മത്സരാര്‍ത്ഥികള്‍ 'വയറുമറന്ന്' കഴിക്കാന്‍ തുടങ്ങിയപ്പോള്‍ മത്സരം വാശിയേറിയതായി.

ഇഡ്ഡലിയായിരുന്നു ഈ തീറ്റ മത്സരത്തില്‍ മത്സരാര്‍ത്ഥികളുടെ വയറുനിറച്ചത്.  ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍  ഇഡ്ഢലി കഴിക്കുന്നവര്‍ക്കായിരുന്നു ഒന്നാം സമ്മാനം. ഇഡ്ഡലിക്കൊപ്പം സാമ്പാറും വിളമ്പിയിരുന്നു. മൈസൂരു ജില്ലയിലെ സരോജമ്മയായിരുന്നു മത്സരത്തിലെ വിജയി. ഒരു മിനിറ്റില്‍ ഇവര്‍ കഴിച്ചുതീര്‍ത്തത് ആറ് ഇഡ്ഡലികളും. സമയം കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ ഇഡ്ഡലിയും കഴിച്ച് ഏമ്പക്കവും വിട്ട് 'ഇതൊക്കെ എന്ത്' എന്ന മട്ടില്‍ സരോജമ്മ ഒന്ന് പുഞ്ചിരിച്ചു.