ചെന്നൈ: വിചിത്രമായ പരാതിയുമായി എത്തിയ ഒരാളെക്കണ്ട ഞെട്ടലില്‍ തമിഴ്നാട്ടിലെ രാമനാഥപുരം കളക്ടര്‍. ചൊവ്വാഴ്ചയാണ് പരാതിക്കാരന്‍ കളക്ടറുടെയടുത്ത് പരാതിയുമായെത്തിയത്. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിനെ വിവാഹം കഴിക്കണം. ഇതായിരുന്നു അയാളുടെ ആവശ്യം. പരാതിക്കാരന്‍റെ പ്രായമാകട്ടെ 70 വയസ്സ്!. വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാമനാഥപുരം സ്വദേശി മലൈസ്വാമിയാണ് വിചിത്ര പരാതിയുമായി കളക്ടറെ സമീപിച്ചത്. എല്ലാ മാസത്തിലും പൊതുപരാതി സ്വീകരിക്കുന്ന പരിപാടിയിലായിരുന്നു മലൈസ്വാമി എത്തിയത്. തനിക്ക് 70 വയസ്സായിട്ടില്ലെന്നും 16 വയസ്സേയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. സിന്ധുവിന്‍റെ കരിയര്‍ ഗ്രാഫില്‍ ആകൃഷ്ടനായിട്ടാണ് മലൈസ്വാമി വിവാഹ ആവശ്യവുമായി എത്തിയത്.