ഒട്ടും പേടിയില്ലാതെ സിംഹത്തിന് മുന്നിൽ കടിപിടി കൂടുന്ന തെരുവ് നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സ‍ർവ്വീസ് ഓഫീസർ പ്രവീൺ കസ്വാൻ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ സിംഹം തെരുവ് നായയെ പിന്തുടരുന്നത് കാണാം. ജീപ്പിൽ ഇരുന്ന് വിനോദസഞ്ചാരികൾ ഇത് കാണുന്നുമുണ്ട്. 

ഓടുമ്പോഴും നായ ഉറക്കെ കുരയ്ക്കുന്നുണ്ട്. പിന്നീട് ഇരുവരും തമ്മിൽ ആക്രമണത്തിലേക്കെത്തുന്നു. സിംഹം അടുക്കുമ്പോഴെല്ലാം നായ ഉറക്കെ കുറച്ചുകൊണ്ട് ചാടി വീഴുകയാണ്. അവസാനം സിം​ഹം പിന്മാറുകയും നായ രക്ഷപ്പെടുകയും ചെയ്തു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ജീവിതത്തിൽ ഇത്രയും ആത്മവിശ്വാസം ആവശ്യമാണ് എന്നാണ് വീഡിയോ പങ്കുവച്ച് കസ്വാൻ കുറിച്ചത്.