നോര്‍വേ: കുട്ടിക്കാലം മുതല്‍ നായകളെ സ്‌നേഹിച്ച ഐല ക്രിസ്‌റ്റിന്‍ എന്ന നോല്‍വേ സ്വദേശിനിക്ക്‌ നായകളെപ്പോലെ നാലുകാലില്‍ നടക്കുന്നതും ചാടുന്നതുമൊക്കെയായിരുന്നു ഇഷ്ടപ്പെട്ട ഹോബി. ക്രമേണ അത്‌ കുതിരകളോടുള്ള ഇഷ്ടമായി. ഇപ്പോഴിതാ കുതിരയെപ്പോലെ ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്ന ഐലയുടെ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ വൈറലാണ്‌.

പറമ്പിലൂടെ നാലുകാലില്‍ ഓടിച്ചാടി നടക്കുന്ന ഐലന്‌ കുതിരപ്പെണ്‍കുട്ടി എന്നാണ്‌ ഇന്‍സ്റ്റഗ്രാമിലെ വിളിപ്പേര്‌. ഈ വ്യത്യസ്‌തമായ ഹോബി തന്റെ നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണെന്നാണ്‌ ഐലന്‍ പറയുന്നത്‌. തനിക്ക്‌ ഭ്രാന്താണെന്നൊക്കെ പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും ഐലന്‍ പറയുന്നു.

ഐലന്റെ ഹോബിയെപ്പറ്റി വ്യത്യസ്‌ത അഭിപ്രായങ്ങളാണ്‌ ഇന്‍സ്റ്റഗ്രാമിലൂടെ പലരും രേഖപ്പെടുത്താറുള്ളതെങ്കിലും ഒരു കാര്യം അവരെല്ലാവരും തറപ്പിച്ചു പറയുന്നു, കുതിരയെപ്പോലെ ഓടുക എന്നത്‌ മനുഷ്യര്‍ക്ക്‌ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്ന്‌!!