മോഹൻ തോമസ് എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ് ട്വിറ്ററിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ട്വിറ്ററിൽ ഇടയ്ക്കിടയ്ക്ക് കുസൃതി ചോദ്യങ്ങളും പസിലുകളും കളംപിടിക്കാറുണ്ട്. മിക്കതും വൈറലാകുകയും ചെയ്യും. ഇത്തവണ തരംഗമായി മാറുന്നത് ഒരു ഫോട്ടോഗ്രാഫാണ്. മരത്തിന് മുകളിൽ ഇരിക്കുന്ന പുലിയുടെ ചിത്രത്തിൽ നിന്ന് ഒരു പുലിക്കുട്ടിയെ കണ്ടുപിടിക്കാനാണ് ആവശ്യപ്പെടുന്നത്. ചോദ്യം ടഫ് ആണെന്ന് പറയുന്നുണ്ടെങ്കിലും നിരവധി പേർ ഇത് കണ്ടുപിടിച്ച് ഉത്തരം നൽകിക്കഴിഞ്ഞു. 

Scroll to load tweet…

മോഹൻ തോമസ് എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ് ട്വിറ്ററിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഹൻ തോമസിന്റെ ചിത്രത്തെ പ്രശംസിക്കുക കൂടിയാണ് ആളുകൾ മറുപടിയിലൂടെ ചെയ്യുന്നത്. ചിത്രത്തിൽ പുലിക്ക് പുറമെ മറ്റൊരു പുലിയുടെ വാൽ കാണാനുണ്ടെങ്കിലും മുഖം ഒളിഞ്ഞിരിക്കുയാണ്. 

Scroll to load tweet…
Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona