അവന്റെ നിഷ്‌കളങ്കതയും ഓമനത്തവും തങ്ങളുടെ ഹൃദയത്തില്‍തൊട്ടു എന്നാണ്‌ വീഡിയോ കണ്ടവരുടെ പ്രതികരണം.

കാബൂള്‍: കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ മനസ്സ്‌ നിറഞ്ഞ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന അഫ്‌ഗാന്‍ ബാലന്റെ വീഡിയോ വൈറലാകുന്നു. അഫ്‌ഗാനിസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നുള്ളതാണ്‌ വീഡിയോ. അഹമ്മദ്‌ എന്നാണ്‌ കുട്ടിയുടെ പേര്‌. അവന്റെ നിഷ്‌കളങ്കതയും ഓമനത്തവും തങ്ങളുടെ ഹൃദയത്തില്‍തൊട്ടു എന്നാണ്‌ വീഡിയോ കണ്ടവരുടെ പ്രതികരണം.

അഫ്‌ഗാനിസ്ഥാനിലെ ഒരു റെഡ്‌ക്രോസ്‌ ഓര്‍ത്തോപീഡിക്‌ സെന്ററില്‍ നിന്നാണ്‌ അഹമ്മദിന്‌ കൃത്രിമക്കാല്‍ ഘടിപ്പിച്ച്‌ നല്‌കിയത്‌. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ്‌ സ്‌ഫോടനത്തിലാണ്‌ അഹമ്മദിന്റെ വലത്‌ കാല്‍ നഷ്ടപ്പെട്ടതെന്നാണ്‌ വിവരം.

Scroll to load tweet…