Asianet News MalayalamAsianet News Malayalam

ഞാന്‍ കോടീശ്വരനാണ് എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ അയാള്‍ ചെയ്തത്.!

'ചെറുപ്പമായിരുന്നപ്പോൾ ഒരു ദശലക്ഷം അക്കൗണ്ടിൽ കാണുമ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷേ അതിന് ശേഷം ഈ നമ്പറുകളിൽ വലിയ കാര്യമൊന്നുമില്ല.''-ഡാൻങ്കോ പറഞ്ഞു

Africa's Richest Man Withdrew $10 Million Just To Look At It
Author
Nigeria, First Published Apr 8, 2019, 9:28 AM IST

അബൂജ: പണക്കാരായാല്‍ ഒരോ കിറുക്കും ഉണ്ടാകും എന്ന് പറയാറുണ്ട്. ഇത്തരത്തില്‍ നൈജീരിയയിലെ കോടീശ്വരനായ അലികോ ഡാൻങ്കോ ചെയ്തത് കേട്ട് ആരും ഒന്ന് പകച്ച് പോകും. കോടീശ്വരനാണ് എന്ന് ബോധ്യപ്പെടാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് 10 ദശലക്ഷം ഡോളർ പിൻവലിച്ചിരിക്കുകയാണ് ഇദ്ദേഹം. ബാങ്ക് നല്‍കുന്ന ആപ്പിലെയും മറ്റും തുക കണ്ട് തൃപ്തിയാകാതെ വന്നപ്പോഴാണ് നൈജീരിയന്‍ കോടീശ്വരന്‍ 10 ദശലക്ഷം ഡോളർ പിൻവലിച്ചത്. 

'ചെറുപ്പമായിരുന്നപ്പോൾ ഒരു ദശലക്ഷം അക്കൗണ്ടിൽ കാണുമ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷേ അതിന് ശേഷം ഈ നമ്പറുകളിൽ വലിയ കാര്യമൊന്നുമില്ല.''-ഡാൻങ്കോ പറഞ്ഞു. നൈജീരിയയിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ രാജാവായി അറിയപ്പെടുന്ന വ്യക്തിയാണ് ഡാൻങ്കോ. സിമന്‍റ്, ധാന്യമാവ് എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളുടെ നൈജീരിയയിലെ വിപണി കൈയ്യാളുന്നത് ഡാൻങ്കോയുടെ കമ്പനിയാണ്. 

തുക പിൻവലിച്ചതിന്റെ പിറ്റേദിവസം തന്നെ ഇത് തിരികെ ബാങ്ക് അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കുകയും ചെയ്തെന്ന് ഡാൻങ്കോ പറയുന്നു. ''കാറിന്‍റെ സീറ്റിനടിയിലാണ് ആദ്യം പണം വെച്ചത്. പിന്നീട് എന്‍റെ മുറിയിൽ വെച്ചു. രാത്രിയിൽ പണം നോക്കിയിരുന്ന്, ഇതെല്ലാം എന്‍റെയാണെന്ന് സ്വയം ബോധ്യപ്പെടുത്തി. പിറ്റേ ദിവസം ഈ തുക തിരികെ ബാങ്കിൽ നിക്ഷേപിച്ചു. 

Follow Us:
Download App:
  • android
  • ios