മിലന്റെ അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ.  

തിരുവനന്തപുരം: 'ആകാശമായവളെ' പാടി വൈറലാകുന്ന മിലന് ​ഗായകൻ ഷഹബാസ് അമന്റെ അഭിനന്ദനക്കുറിപ്പ്. ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ് എട്ടാം ക്ലാസുകാരൻ മിലന്റെ പാട്ട്. വെള്ളം എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ 'ആകാശമായവളെ' എന്ന പാട്ടാണ് ക്ലാസ് മുറിയിൽ, സഹപാഠികളുടെ മുന്നിൽ നിന്ന് മിലൻ പാടുന്നത്. മിലന്റെ അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോയ്ക്കൊപ്പം പ്രവീൺ ഇങ്ങനെ കുറിച്ചു, 'ഇന്ന് ക്ലാസ്സിൽ ആരെങ്കിലും ഒരു പാട്ട്‌ പാടൂന്ന് പറഞ്ഞപ്പോഴേക്കും. അരികിൽ വന്ന് നിന്ന് " ആകാശമായവളെ "! പാട്ട് പാടിയ മിലൻ എന്ന എന്റെ ഈ വിദ്യാർത്ഥി. ഇന്നത്തെ ദിവസം കൂടുതൽ സന്തോഷം നൽകി.' വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. കേട്ടവരെല്ലാം പിന്നെയും പിന്നെയും ഈ പാട്ട് കേട്ടു, പങ്കുവെച്ചു. ഒടുവിൽ ​ഗായകൻ ഷഹബാസ് അമനിലേക്കും മിലന്റെ പാട്ടെത്തി. പാട്ടുകാരന് അഭിനന്ദനവുമായി യഥാർത്ഥ ​ഗായകനെത്തി