ഒരു കാര്യം ചെയ്യാതിരിക്കാന്‍ നൂറുകാരണങ്ങള്‍ തേടുന്നവരുടെ ലോകത്താണ് ഒറ്റക്കാലില്‍ പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്‍ മാതൃകയാകുന്നത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പണിയെടുക്കുന്ന കര്‍ഷകന്റെ വീഡിയോ ലോകം ഏറ്റെടുത്തിരിക്കുകയാണ്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ മധുമിതയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. ''ഈ വീഡിയോയോട് നീതി പുലര്‍ത്താന്‍ ഒരു വാക്കുപോലുമില്ല. നന്ദി'' - എന്നായിരുന്നു വീഡിയോ പങ്കുവച്ച് മധുമിത കുറിച്ചത്. എ്ന്നാല്‍ ഈ കര്‍ഷകന്റെ മേല്‍വിലാസം അറിയില്ലെന്നും മധുമിത മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ഒരു കയ്യില്‍ ഊന്നുവടിയും മറ്റൊരു കയ്യില്‍ മണ്‍വെട്ടിയുമായാണ് ആ കര്‍ഷകന്‍ പാടത്തിറങ്ങുന്നത്.