'ഏറ്റവും അപകടകരവും വിഷമുള്ളതും ക്രൂരവുമായ മൃഗങ്ങൾ മനുഷ്യർ മാത്രമാണ്!' - എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ എന്നതിലുപരി ഫിനാൻഷ്യൽ രം​ഗത്തെ പ്രമുഖയും സാമൂഹിക പ്രവർത്തകയുമാണ് അമൃത ഫഡ്‌നാവിസ്. സോഷ്യൽമീഡിയയിലും ഇവർക്ക് ധാരളം ആരാധകരുണ്ട്. സ്വകാര്യജീവിതത്തിലെ മുഹൂർത്തങ്ങൾക്ക് പുറമെ. ആരോഗ്യം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യൽമീഡിയയിൽ അമൃത പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫോളോവേഴ്സിനെ അമ്പരപ്പിച്ച് പാമ്പുകളുടെയും പല്ലികളുടെയും കൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത. 'ഏറ്റവും അപകടകരവും വിഷമുള്ളതും ക്രൂരവുമായ മൃഗങ്ങൾ മനുഷ്യർ മാത്രമാണ്!' - എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആദ്യ ചിത്രത്തിൽ, രണ്ട് കൈകളിലും രണ്ട് പാമ്പുകളെ പിടിച്ചിരിക്കുന്നു. അടുത്ത ചിത്രത്തിൽ കൈയിൽ പല്ലിയെ പിടിച്ചിരിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ചിത്രം കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. ചിലർ വിമർശിച്ചും രം​ഗത്തെത്തി. 

അമൃതയെ കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതോടെയാണ് ഇവർ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. കേസിൽ മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. അനിൽ ജയ്‌സിംഗാനി, മകൾ അനക്ഷ, ബന്ധു നിർമൽ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അമൃത ഫഡ്‌നാവിസിന് കൈക്കൂലി നൽകാൻ ശ്രമിക്കുകയുംം ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതിനാണ് കേസ്. രാഷ്ട്രീയ വിഷയങ്ങളിലും സജീവമായി അഭിപ്രായം പറയുന്ന വ്യക്തിയാണ് അമൃത. 

Scroll to load tweet…