ഒരു കലവറ തന്നെ മകള്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ഇയാള്‍. ആഷാഡ മാസത്തെ ചടങ്ങിന്റെ ഭാഗമായാണ് ഇയാള്‍ മകള്‍ക്ക് സമ്മാനം നല്‍കിയത്. 

ന്ധ്രപ്രദേശിലെ അച്ഛന്‍ മകള്‍ക്ക് നല്‍കിയ ആഷാഡ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റ്. ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായിയാണ് മകള്‍ക്ക് സമ്മാനം നല്‍കിയത്. ഒരു കലവറ തന്നെ മകള്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ഇയാള്‍. ആഷാഡ മാസത്തെ ചടങ്ങിന്റെ ഭാഗമായാണ് ഇയാള്‍ മകള്‍ക്ക് സമ്മാനം നല്‍കിയത്. 1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാര്‍ അച്ചാര്‍, 250 കിലോ മധുരപലഹാരം, 10 ആടുകള്‍ എന്നിവയാണ് മകളെ വിവാഹം ചെയ്ത പുതുച്ചേരിയിലെ വീട്ടിലേക്ക് ഇയാള്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ വൈറലായി. ഇന്ത്യ ടുഡേയാണ് സംഭവം റിപ്പോര്ട്ട് ചെയ്തത്.

ആന്ധ്രയില്‍ വിവാഹിതയായ മകള്‍ക്ക് ആദ്യത്തെ ആഷാഡത്തിന് മാതാപിതാക്കള്‍ സമ്മാനം നല്‍കുന്ന ചടങ്ങുണ്ട്. ബട്ടുല ബലരാമ കൃഷ്ണയുടെ മകള്‍ പ്രത്യുഷയെ പുതുച്ചേരി യാനത്തെ വ്യവസായിയുടെ മകന്‍ പവന്‍കുമാറാണ് വിവാഹം ചെയ്തത്. ദമ്പതികളുടെ ആദ്യത്തെ ആഷാഡമാണ് നടന്നത്. ഭാര്യവീട്ടില്‍നിന്ന് ട്രക്കുകണക്കെ സാധനങ്ങള്‍ സമ്മാനം അപ്രതീക്ഷിതമായി എത്തിയത് എല്ലാവരെയും ഞെട്ടിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona