Asianet News MalayalamAsianet News Malayalam

Makara sankranti : മകര സംക്രാന്തിക്ക് ഭാവി മരുമകനെ സത്കരിച്ച് ഞെട്ടിച്ചു; കുടുംബം ഉണ്ടാക്കിയത് 365 വിഭവങ്ങള്‍

വിവധ തരം ചോറ്, പുളിഹോര, ബിരിയാണി, പരമ്പരാഗത ഗോദാവരി മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, പഴങ്ങള്‍, കേക്കുകള്‍ എന്നിവയാണ് ഒരുക്കിയത്.
 

Andhra Family prepare 365 food items for Future groom on Makara Sankranti
Author
West Godavari, First Published Jan 17, 2022, 7:40 PM IST

വെസ്റ്റ് ഗോദാവരി: മകരസംക്രാന്തിക്ക് (Makara Sankranti) ഭാവി മരുമകനെ (Future groom) സത്കരിക്കാനായി 365 വിഭവങ്ങള്‍ തയ്യാറാക്കി ആന്ധ്ര കുടുംബം. ആന്ധ്രയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മകര സംക്രാന്തി. വലിയ രീതിയിലാണ് ആന്ധ്രക്കാര്‍ മകര സംക്രാന്തി കൊണ്ടാടുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ നര്‍സപുരത്തെ കുടുംബമാണ് ഭാവി മരുമകനെ വിവിധ വിഭവങ്ങളൊരുക്ക് സത്കരിച്ച് ഞെട്ടിച്ചത്. 365 വിഭവങ്ങളാണ് ആഘോഷ ദിവസം ഒരുക്കിയത്. വിവധ തരം ചോറ്, പുളിഹോര, ബിരിയാണി, പരമ്പരാഗത ഗോദാവരി മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, പഴങ്ങള്‍, കേക്കുകള്‍ എന്നിവയാണ് ഒരുക്കിയത്. 

വിഭവങ്ങള്‍ നിരത്തിവെച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മരുമകനോട് തങ്ങള്‍ക്കുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് വലിയ രീതിയില്‍ വിഭവങ്ങള്‍ ഒരുക്കിയത്. ഓരോ വിഭവവും ഓരോ ദിവസത്തെ പ്രതിനിധീകരിക്കുന്നു-കുടുംബാംഗം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സ്വര്‍ണവ്യാപാരി ആത്യം വെങ്കിടേശ്വര റാവുവാണ് മരുമകനായ സായ്കൃഷ്ണക്ക് വിരുന്നൊരുക്കിയത്. മകള്‍ കുന്ദവിയുമായിട്ടുള്ള വിവാഹം ഉടനെ നടക്കും. വധുവിന്റെ മുത്തച്ഛന്‍ അച്ചന്ത ഗോവിന്ദും മുത്തശ്ശി നാഗമണിയുടെയും ആഗ്രഹപ്രകാരമായിരുന്നു വിരുന്ന്. വധുവിന്റെയും വരന്റെയും ഉടനടിയുള്ള കുടുംബാംഗങ്ങള്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.


 

Follow Us:
Download App:
  • android
  • ios