ലൂ​യി​സി​യാ​ന:  ക​ട​യി​ൽ​ക​യ​റി ഐ​സ്ക്രീം ന​ക്കി​ വീണ്ടും അതേ സ്ഥലത്ത് വച്ച യുവാവ് പിടിയില്‍. അ​മേ​രി​ക്ക​യി​ലെ ലൂ​യി​സി​യാ​ന​യി​ലാ​ണു സം​ഭ​വം. ലെ​നി​സ് മാ​ർ​ട്ടി​ൻ എ​ന്ന മു​പ്പ​ത്താ​റു​കാ​ര​നാ​ണു ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യി​ലെ ഐ​സ്ക്രീം കേ​ടു​വ​രു​ത്തി​യ​തി​നും കു​റ്റ​കൃ​ത്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് അ​റ​സ്റ്റ്.

​കട​യി​ൽ​ക​യ​റി ഐ​സ്ക്രീം ന​ക്കി​യ ശേ​ഷം ഫ്രീ​സ​റി​ൽ തി​രി​കെ​വ​യ്ക്കു​ന്ന വീ​ഡി​യോ ലെ​നി​സ് ഫേ​സ്ബു​ക്കി​ലും ട്വി​റ്റ​റി​ലും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ്ലൂ ​ബെ​ൽ എ​ന്ന ബ്രാന്‍റിന്‍റെ ഐ​സ്ക്രീം ബോ​ക്സ് തു​റ​ന്നു ന​ക്കു​ന്ന​തും തി​രി​കെ അ​വി​ടെ​ത​ന്നെ വ​യ്ക്കു​ന്ന​തു​മാ​യ വീ​ഡി​യോ ലക്ഷക്കണക്കിന് പേരാണ് ഓണ്‍ലൈനില്‍ കണ്ടത്. 

ഇ​തു വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് അ​റ​സ്റ്റി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഐ​സ്ക്രീ​മി​ന്‍റെ ബി​ല്ല​ട​ച്ചി​രു​ന്നു​വെ​ന്ന പ്ര​തി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണു പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ലെ​നി​സി​നു കോ​ട​തി ബോ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചിട്ടുണ്ട്.

അ​ടു​ത്തി​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച വീ​ഡി​യോ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ലെ​നി​സും വീ​ഡി​യോ പ​ങ്കു​വ​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഒരു സൂപ്പര്‍ സ്റ്റോ​റി​നു​ള്ളി​ൽ ക​യ​റി ഐ​സ്ക്രീം ന​ക്കി​യ​ശേ​ഷം ഫ്രീ​സ​റി​ൽ തി​രി​കെ​വ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ലു​ഫ്കി​നി​ലെ പ്ര​മു​ഖ സൂപ്പര്‍ സ്റ്റോ​റി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മേ​രി​ക്ക​യി​ൽ ഏ​റെ​പ്പേ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന ബ്ലൂ ​ബെ​ൽ എ​ന്ന ഐ​സ്ക്രീ​മി​ന്‍റെ ക​ണ്ടെ​യ്ന​ർ പാ​ക്ക് തു​റ​ന്നു മു​ക​ൾ​ഭാ​ഗം ന​ക്കി​യ​ശേ​ഷം തി​രി​കെ ഫ്രീ​സ​റി​ൽ വ​യ്ക്കു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.