കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ അവര്‍ക്ക് മുന്നില്‍ നൃത്തച്ചുവടുകളുമായി ഇഎന്‍ടി സര്‍ജന്‍. അസ്സമില്‍നിന്നുള്ള ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ബോളിവുഡ് സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ഗുങ്കുരു എന്ന ഗാനത്തിനാണ് അരൂപ് സേനാപതി എന്ന ഡോക്ടര്‍ ഡാന്‍സ് ചെയ്തിരിക്കുന്നത്. ഡോക്ടര്‍ സയ്യിദ് ഫൈസാന്‍ അഹമ്മദാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ആവേശത്തോടെയാണ് ട്വിറ്റര്‍ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഡോകടറുടെ മനസ്സിന് കയ്യടിക്കുകയാണ് ഇന്റര്‍നെറ്റ് ഇപ്പോള്‍