ഫ്ലൈ ഗേള്‍ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്ന യുവതി ഒരു മാസം മുന്‍പ് വിമാനത്തിന് തകരാറുണ്ടായാൽ രക്ഷപ്പെടുന്നതെങ്ങനെയാണെന്നതിനേക്കുറിച്ച് ചെയ്ത വീഡിയോ വൈറലായിരുന്നു.

ടെന്നസി: വ്യോമയാന മേഖലയേക്കുറിച്ചുള്ള വൈറൽ വീഡിയോകൾ കൊണ്ട് ശ്രദ്ധ നേടിയ വനിതാ യുട്യൂബർക്കും പിതാവിനും വിമാനാപകടത്തിൽ ദാരുണാന്ത്യം. വിമാനം തകരാറിലാകുന്ന സാഹചര്യം എങ്ങനെ നേരിടാമെന്ന വീഡിയോ പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമാണ് 45കാരിക്കും 78 കാരനുമായ പിതാവിനും വിമാനാപകടത്തിൽ ദാരുണാന്ത്യമുണ്ടായത്. അമേരിക്കയിലെ ടെന്നസിയിലാണ് അപകടം. ജെന്നി ബ്ലാലോക്ക് എന്ന 45കാരിയും പിതാവ് ജെയിംസ് എന്ന 78കാരനും വ്യാഴാഴ്ച പുലാസ്കിയിലെ പ്രാദേശിക റോഡിലേക്ക് ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

അലബാമയുടെ മധ്യഭാഗത്താണ് അപകടമുണ്ടായത്. വിമാനത്തിന് വെളിയിൽ കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. തകർന്ന് വീഴുന്നതിന് മുന്‍പായി അച്ഛനും മകളും 180 മൈലുകളോളമാണ് വിമാനത്തിൽ യാത്ര ചെയ്തത്. ക്നോക്സ്വില്ലെയിൽ നിന്ന് പറന്നുയർന്ന വിമാനം ലാന്‍ഡ് ചെയ്യാന്‍ 10മൈൽ മാത്രം അവശേഷിക്കെയാണ് ദുരന്തമുണ്ടായത്. അപകടകാരണത്തേക്കുറിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്യ ഫ്ലൈ ഗേള്‍ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്ന യുവതി ഒരു മാസം മുന്‍പ് വിമാനത്തിന് തകരാറുണ്ടായാൽ രക്ഷപ്പെടുന്നതെങ്ങനെയാണെന്നതിനേക്കുറിച്ച് ചെയ്ത വീഡിയോ വൈറലായിരുന്നു.

നാലായിരം അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ ബാറ്ററി നിലച്ചാൽ എന്ത് സംഭവിക്കുമെന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ദുരന്തത്തിൽ യുവതി കൊല്ലപ്പെടുന്നത്. സ്വകാര്യ പൈലറ്റായ യുവതി ബീച്ച് ക്രാഫ്റ്റ് ഡിബോണ്‍ എയർ വിമാനമായിരുന്ന വീഡിയോകൾക്കായി ഉപയോഗിച്ചിരുന്നത്. 2021ലാണ് യുവതിയുടെ യുട്യൂബ് ചാനല്‍ ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം