ലണ്ടന്‍: വിവാഹ ദിവസം ഭര്‍ത്താവ് 'കുളമാക്കിയത്' ഇങ്ങനെ എന്ന തലക്കെട്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ വൈറലാകുകയാണ്. ടിക് ടോക്കിലാണ് ക്വൗഡ് സ്ക്വാഡ് എന്ന അക്കൗണ്ടില്‍ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഒരു വിവാഹ പാര്‍ട്ടിയുടെയാണ് വൈറലാകുന്ന വീഡിയോ. നവദമ്പതികളുടെ ആഘോഷമാണ് വീഡിയോയുടെ കാതല്‍. 

നവവധുവിന്‍റെ മടയില്‍ ഇരുന്ന് 'ലാപ്പ് ഡാന്‍സ്' കളിക്കുന്ന ഷര്‍ട്ട് ഇടാത്ത നവവരനെയാണ് വീഡിയോയില്‍ കാണുന്നത്. അയാളുടെ ഡാന്‍സ് പുരോഗമിക്കുമ്പോള്‍ അയാള്‍ ഹൈ കിക്ക് മൂവിലേക്ക് മീങ്ങി. എന്നാല്‍ ഇയാളുടെ കാല് വന്നിടിച്ചത് യുവതിയുടെ മുഖത്ത്. ഈ വീഡിയോയാണ് 'എങ്ങനെയാണ് എന്‍റെ ഭര്‍ത്താവ് ഞങ്ങളുടെ വിവാഹം 'കുളമാക്കിയത്' എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാണ് ഈ വീഡിയോയ്ക്ക് ഉള്ളത്.