1.2 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 5.34 ലക്ഷം പേര്‍ ലൈക്ക് ചെയ്തു. 1.05 ലക്ഷം പേര്‍ റീട്വീറ്റ് ചെയ്തു. ആരിലും ചിരിയും കൗതുകവും ഉണര്‍ത്തുന്നതാണ് രസകരമായ വീഡിയോ. 

ട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന മള്‍ബറി പഴങ്ങള്‍ തിന്നുന്ന കുരങ്ങന്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ട്വിറ്ററില്‍ വൈറലായ വീഡിയോ ഇതുവരെ 1.2 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 5.34 ലക്ഷം പേര്‍ ലൈക്ക് ചെയ്തു. 1.05 ലക്ഷം പേര്‍ റീട്വീറ്റ് ചെയ്തു. ആരിലും ചിരിയും കൗതുകവും ഉണര്‍ത്തുന്നതാണ് രസകരമായ വീഡിയോ.

വീഡിയോ കാണാം

Scroll to load tweet…

ഒരാള്‍ മരങ്ങള്‍ക്കിടയില്‍ വിസിലടിച്ച് ആട്ടിന്‍ കുട്ടിയെ വിളിക്കുന്നു. ഓടിയെത്തിയ ആട്ടിന്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് തൂങ്ങി കുരങ്ങന്‍കുട്ടിയും. കൈകളിലെ മള്‍ബറി പഴങ്ങള്‍ ആട്ടിന്‍കുട്ടി തിന്നുന്നതും നോക്കി കുരങ്ങന്‍ കുട്ടി കൊതിയോടെ നില്‍ക്കുകയാണ്. ഒടുവില്‍ ആട്ടിന്‍കുട്ടിയുടെ മുതുകില്‍ കയറി കുരങ്ങന്‍ കുട്ടിയും മള്‍ബറി രുചിക്കുന്നു.

ക്രിസ്തി യാമഗുക്‌സിമാനെ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Scroll to load tweet…