നാഗാലാന്‍ഡ്: റാണിക്ക്  പിന്നാലെ തേനീച്ചക്കൂട്ടമെത്തി കൂട് കൂട്ടിയത് യുവാവിന്‍റെ  പിന്‍ഭാഗത്ത്, നടക്കാന്‍ പോലുമാവാതെ യുവാവ്. നാഗാലാന്‍ഡില്‍ നിന്നുമുള്ളതാണ് ദൃശ്യങ്ങള്‍. സുഹൃത്തിന്‍റെ ഗ്യാരേജിലേക്ക് പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായാണ് സംഭവം. നിമിഷ നേരം കൊണ്ട് യുവാവ് ധരിച്ചിരുന്ന ജീന്‍സ് തേനീച്ചക്കൂടായി. 

നാഗാലാന്‍ഡ് സ്വദേശി വേലേഹു എന്ന ഇരുപത്തിയഞ്ചുകാരനാണ് തേനീച്ച പണി കൊടുത്തത്. ധരിച്ചിരുന്ന ജീന്‍സിന്‍റെ പിന്‍ഭാഗത്ത് തേനീച്ച വന്നത് യുവാവ് ശ്രദ്ധിച്ചില്ല. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവിന്‍റെ പിന്‍ഭാഗത്തേക്ക് എത്തിയത് ആയിരക്കണക്കിന് തേനീച്ചകളാണ്. കുനിഞ്ഞ് നിന്ന് തേനീച്ചകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

സമീപത്തുണ്ടായിരുന്ന ഒരാളാണ് തേനീച്ചയെക്കൊണ്ട് പൊറുതിയ യുവാവിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കുടഞ്ഞ് കളയാന്‍ ശ്രമിക്കുംതോറും കൂടുതല്‍  തേനീച്ചകള്‍ ജീന്‍സിന്‍റെ പിന്‍ഭാഗത്തേക്ക് എത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റാണി തേനീച്ചയെ ഒരു ടിന്നിലടച്ചതോടെയാണ് തേനീച്ചകള്‍ പിന്മാറിയത്.