മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ദിനം പ്രതി പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ മാത്രമല്ല ചിലപ്പോൾ പക്ഷി മൃ​ഗാദികളും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിൽ ഒരു വീട്ടമ്മയുടെയും കുരങ്ങന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

''ഞങ്ങളുടെ വീട്ടിലെ കുരങ്ങന് അമ്മ ഭക്ഷണം നൽകുന്നു'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വന്തം കുഞ്ഞിനെ പോലെയാണ് ഈ അമ്മ കുരങ്ങന് ഭക്ഷണം നൽകുന്നത്. മേശപ്പുറത്ത് ഇരിക്കുന്ന കുരങ്ങനെയും പിന്നാലെ ചെറു ഉരുളകളാക്കി അമ്മ ചോറ് വാരി നൽകുന്നതും വീഡിയോയിൽ കാണാം. സ്വന്തം കു​ഞ്ഞിനു ഭക്ഷണം നൽകുന്ന പോലെയാണ് അവർ കുരങ്ങന് കൈകൊണ്ട് ഭക്ഷണം നൽകുന്നത്. 

വളരെ അച്ചടക്കത്തോടെ നല്ലകുട്ടിയായി കുരങ്ങൻ ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. പശ്ചിമ ബം​ഗാൾ സ്വദേശിയായ ചന്ദ് ദാസ് എന്നയാളാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇത് കണ്ടിരിക്കുന്നത്.