ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം, വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം-വീഡിയോ

കുട്ടിയുടെ ആവശ്യം ന്യായമാണെന്നും നടപടിയുണ്ടാകണമെന്നും നിരവധിപേര്‍ കളിയായി കമന്‍റ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു.

Biriyani and fried chicken should be replaced with upuma Anganwadi children's demand has gone viral - video

അം​ഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന കുരുന്നിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുരുന്നിന്‍റെ ആവശ്യം. വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. വീഡിയോ ലക്ഷങ്ങള്‍ കണ്ടു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി വൈറലായി. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും നടപടിയുണ്ടാകണമെന്നും നിരവധിപേര്‍ കളിയായി കമന്‍റ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, കുട്ടി ആരാണ് എന്നതില്‍ വ്യക്തതയായിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios