ബിജെപി എംഎല്‍എ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പാടി; പാട്ട് പാകിസ്ഥാനില്‍ നിന്നും മോഷ്ടിച്ചത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 8:41 AM IST
BJP MLA releases patriotic song on Ram Navami Pakistan Army claims he copied it from them
Highlights

പാകിസ്ഥാന്‍ സൈന്യം ഈ ഗാനത്തിന് എതിരെ രംഗത്ത് വന്നു. പാകിസ്ഥാന്‍ ആര്‍മി മാര്‍ച്ച് 23ന് പാകിസ്ഥാന്‍ ദിനത്തിനോട് അനുബന്ധിച്ച് മീഡിയ വിംഗ് വഴി ഇറക്കിയ ഗാനത്തിന്‍റെ ഈച്ചകോപ്പിയാണ് ഗാനം

ഹൈദരാബാദ്: എന്നും വിവാദ പ്രസ്താവനകളാല്‍ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിംഗ് ലോത്ത. ഹൈദരാബാദിലെ ഗോഷ്മഹാല്‍ മണ്ഡലത്തെ തെലങ്കാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം രാമനവമി പ്രമാണിച്ച് തന്‍റെ ട്വിറ്ററിലൂടെ ഒരു ഗാനം പുറത്തിറക്കി. ഇദ്ദേഹം തന്നെ ഈണം നല്‍കി രചിച്ച 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന ഗാനം, ഇന്ത്യന്‍ സൈന്യത്തിനുള്ള ആദരവ് എന്ന പേരിലാണ് ഇറക്കിയത്.

എന്നാല്‍ വൈകാതെ പാകിസ്ഥാന്‍ സൈന്യം ഈ ഗാനത്തിന് എതിരെ രംഗത്ത് വന്നു. പാകിസ്ഥാന്‍ ആര്‍മി മാര്‍ച്ച് 23ന് പാകിസ്ഥാന്‍ ദിനത്തിനോട് അനുബന്ധിച്ച് മീഡിയ വിംഗ് വഴി ഇറക്കിയ ഗാനത്തിന്‍റെ ഈച്ചകോപ്പിയാണ് ഗാനം. സഹീര്‍ അലി ബാഗയാണ് ഗാനം രചിച്ചത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.


 

ഇതേ സമയം പാകിസ്ഥാന്‍ സൈന്യത്തിന്‍റെ വക്താവ് ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ ബിജെപി എംഎല്‍എയുടെ വീഡിയോ ഷെയര്‍ ചെയ്ത്, നിങ്ങള്‍ ഇത് കോപ്പി ചെയ്തതില്‍ സന്തോഷമുണ്ട്, ഈ കോപ്പി തന്നെ പറയുന്നുണ്ട് സത്യം എന്താണെന്ന്.

എന്തായാലും എംഎല്‍എയുടെ വീഡിയോയ്ക്ക് താഴെ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ ട്രോളുകളാണ് നിറയുന്നത്. പലരും പാകിസ്ഥാനില്‍ ഇറക്കിയ ഒറിജിനല്‍ വാര്‍ത്തകള്‍ പോസ്റ്റു ചെയ്യുന്നുണ്ട്.

എന്നാല്‍ പാട്ട് വിവാദം ആയതോടെ എംഎല്‍എ പുതിയ ട്വീറ്റുമായി എത്തി. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ എന്‍റെ പാട്ട് വാര്‍ത്തയാക്കിയതില്‍ സന്തോഷം. ഒരു ഭീകരരാഷ്ട്രത്തില്‍ ഗായകരുണ്ട് എന്നതില്‍ സന്തോഷമുണ്ട്. എന്‍റെ ഗാനം പാകിസ്ഥാന്‍ കോപ്പിയടിച്ചതാണ്, ഞാന്‍ ആരുടെയും പാട്ട് കോപ്പി അടിച്ചിട്ടില്ലെന്ന് എംഎല്‍എ പറയുന്നു.
 

loader