തല്ലിനിടെ താഴെ വീണ പ്രവര്‍ത്തകരെ മറ്റുള്ളവര്‍ നിലത്തിട്ട് കൂരമായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രവര്‍ത്തകരെ ശാന്തരാക്കാനായെത്തിയ പൊലീസുകാര്‍ക്കിട്ടും ബി ജെ പി പ്രവര്‍ത്തകര്‍ കണക്കിന് കൊടുക്കുന്നുണ്ട്.
മഹാരാഷ്ട്ര: മഹാരാഷ്ട്ര മന്ത്രിയായ ഗിരീഷ് മഹാജന്‍ പങ്കെടുത്ത പൊതു പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മഹാരാഷ്ട്രയിലെ ജലഗോണിലെ പൊതു റാലിക്കിടെയായിരുന്നു കൂട്ടത്തല്ല് നടന്നത്. തല്ലിനിടെ താഴെ വീണ പ്രവര്‍ത്തകരെ മറ്റുള്ളവര്‍ നിലത്തിട്ട് കൂരമായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രവര്‍ത്തകരെ ശാന്തരാക്കാനായെത്തിയ പൊലീസുകാര്‍ക്കിട്ടും ബി ജെ പി പ്രവര്‍ത്തകര്‍ കണക്കിന് കൊടുക്കുന്നുണ്ട്. വേദി നിറച്ചും പ്രവര്‍ത്തകരാണ്. തല്ലിനിടെ ചിലര്‍ ചേര്‍ന്ന് ആളുകളെ വേദിയില്‍ നിന്ന് തള്ളിതാഴെയിടുന്നുമുണ്ട്. എഎന്‍ഐയാണ് വീഡിയോ പുറത്ത് വിട്ടത്.
