നുമതിയില്ലാതെ വീട്ടില്‍ വളര്‍ത്തുകയായിരുന്ന കരിമ്പുലിയെ ഫ്രഞ്ച് പോലീസ് പിടികൂടി. വടക്കന്‍ ഫ്രാന്‍സിലെ ലില്ലിയിലെ ഒരു വീട്ടില്‍ നിന്നാണ് കരിമ്പുലിയെ പിടികൂടിയത്.  ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു. 

വീടിന്‍റെ മേല്‍ക്കൂരയിലൂടെ ചുറ്റിത്തിരിയുന്ന നിലയിലുള്ള കരിമ്പുലിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഉടമസ്ഥര്‍ ഇതിനെ തുറന്നു വിട്ടതാകാമെന്ന് കരുതുന്നതായി അധികൃതര്‍ വ്യക്തമാക്കി. സമീപ വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.