Asianet News MalayalamAsianet News Malayalam

ഇരുപത്തി രണ്ട് കൊല്ലം മുന്‍പ് അടക്കിയ ശവശരീരം; കേടുകൂടാതെ ഇപ്പോഴും.!

നസീര്‍ അഹമ്മദ് എന്ന വ്യക്തിയുടെതാണ് ശവശരീരം. ദൈവത്തിന്‍റെ അത്ഭുതം എന്നാണ് ഗ്രാമീണര്‍ സംഭവത്തെ വിശദീകരിക്കുന്നത്.

Body exhumed after 22 years has not decomposed
Author
UP, First Published Aug 22, 2019, 7:17 PM IST

ലഖ്നൗ: ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് അടക്കം ചെയ്ത മൃതദേഹം കാര്യമായ കേടുകള്‍ ഒന്നും ഇല്ലാതെ നിലനില്‍ക്കുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരം ഒരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ബന്ദ ജില്ലയിലെ ബാബെരൂ എന്ന പ്രദേശത്തെ ജനങ്ങള്‍. മരിച്ച ശരീരം കുറച്ച് മണിക്കൂര്‍ സൂക്ഷിച്ചാല്‍ ഉണ്ടാകുന്ന വെള്ളനിറത്തില്‍ തന്നെയായിരുന്നു ശവശരീരം എന്നാണ് റിപ്പോര്‍ട്ട്.

നസീര്‍ അഹമ്മദ് എന്ന വ്യക്തിയുടെതാണ് ശവശരീരം. ദൈവത്തിന്‍റെ അത്ഭുതം എന്നാണ് ഗ്രാമീണര്‍ സംഭവത്തെ വിശദീകരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ശവകുടീരം തകര്‍ന്ന് ശവശരീരം പുറത്ത് എത്തുകയായിരുന്നു. പിന്നീട് ഖബര്‍സ്ഥാനത്തിന്‍റെ കമ്മിറ്റി മണ്ണ് നീക്കി ശുചീകരണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

മൃതദേഹം കണ്ടതോടെ വാര്‍ത്ത പരക്കുകയും സ്ഥലത്ത് വലിയ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തു. നസീര്‍ അഹമ്മദ് എന്ന വ്യക്തി 22 വര്‍ഷം മുന്‍പാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ശവശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രദേശത്തെ പുരോഹിതരുടെ ഉപദേശത്തില്‍ ശവശരീരം മറ്റൊരു കുഴിയില്‍ ബുധനാഴ്ച രാത്രിയോടെ തന്നെ അടക്കം ചെയ്തു എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്.

-പ്രതീകാത്മക ചിത്രം

Follow Us:
Download App:
  • android
  • ios