മതിലിന് മുകളിൽ വന്നിരിക്കുന്ന അരണയുടെ വീഡിയോ എടുക്കാൻ നോക്കുന്ന ഒരു കുട്ടിയാണ് വീഡിയോയിലെ താരം.

മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകവും രസകരവുമായി നിരവധി വീഡിയോകൾ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യർക്ക് പുറമേ പക്ഷിമൃ​ഗാദികളും ഇക്കൂട്ടത്തിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സൈബർ ഇടത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

മതിലിന് മുകളിൽ വന്നിരിക്കുന്ന അരണയുടെ വീഡിയോ എടുക്കാൻ നോക്കുന്ന ഒരു കുട്ടിയാണ് വീഡിയോയിലെ താരം. അരണയെ ഫോക്കസ് ചെയ്തുകൊണ്ട് 'വരുന്നുണ്ട് അരണ.. പലപ്പോഴും പല ഇതിലുള്ളു വല്ല്യ അരണയെ കാണുന്നുണ്ട് ചെറിയ അരണയെ കാണുന്നുണ്ട്...ബക്കറ്റിനേയും പട്ടിക്കൂടിനേയും ചുറ്റിപ്പറ്റിയാണ് ഇതിനെ കാണുന്നത്. മീനിനെ പിടിക്കാനാണോ എന്നറിയില്ല... ' ഇങ്ങനെ വിവരണം നൽകി കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ചേര ഫ്രെയിമിൽ പ്രത്യക്ഷപ്പെടുകയാണ്.

പാമ്പിനെക്കണ്ട് അമ്മച്ചീ... അമ്മച്ചീ.. പാമ്പ്... എന്ന് പേടിച്ച് അലറി വിളിക്കുന്ന കുട്ടിയെ വീഡിയോയിൽ കാണാം. അതിന് അമ്മച്ചിയുടെ മറുപടിയാണ് രസകരമായ മറ്റൊരു സം​ഗതി. എന്തായാലും ചേരയെ കണ്ടപാടെ മൊബൈലിനെ നിലത്തെറിഞ്ഞ് ഓടിയ കുട്ടിയുടെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.