മൊബൈല്‍ ഗെയിമില്‍ മുഴുകി ശ്രദ്ധിക്കാതെ നടന്ന കുട്ടി പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴുകയായിരുന്നു
മോസ്കോ: മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റഷ്യയിലെ യെകാറ്റെറിന്‍ബര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
മൊബൈല്‍ ഗെയിമില്‍ മുഴുകി മറ്റൊന്നും ശ്രദ്ധിക്കാതെ നടന്ന കുട്ടി പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഭയന്നുപോയ കുട്ടി ട്രാക്കിലൂടെ മുന്നോട്ട് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റെയില്‍വേ സ്റ്റാഫാണ് ട്രെയിന്‍ എത്തുന്നതിന് മുമ്പ് കുട്ടിയെ രക്ഷിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
