ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയുടെ ഫ്രെയിമിൽ കാണുന്നത്. തൊട്ടപ്പുറത്ത് ആളിപ്പടരുന്ന തീയാണ്. ഇടയ്ക്കിടെ എന്തൊക്കെയോ പൊട്ടലും ചീറ്റലും ഒക്കെ കേൾക്കുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പോവുന്ന രക്ഷാപ്രവർത്തകരെയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന നാട്ടുകാരെയും ഒക്കെ ഈ വീഡിയോയിൽ കാണാം. 

എന്നാൽ പിന്നിൽ നടക്കുന്ന പേടിപ്പിക്കുന്ന സംഭവങ്ങളെ ഒന്നും തന്നെ മൈൻഡ് ചെയ്യാതെ വളരെ കൂളായി ഇരുന്ന് ഊഞ്ഞാലിൽ ആടുന്ന ഒമ്പതു വയസ്സുള്ള ദിമ എന്ന് വിളിപ്പേരുള്ള കുട്ടി ഇന്റർനെറ്റിൽ പ്രശസ്തനായിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ പങ്കുവെച്ച് കുട്ടിയുടെ ധൈര്യത്തെപ്പറ്റി  അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. 

റഷ്യയിലെ ആർക്ടിക് പ്രദേശത്താണ് ഈ സംഭവം നടന്നത്. '  ആടാൻ തോന്നി. അവൻ ഇരുന്ന് ഊഞ്ഞാലാടി 'എന്നാണ് അവന്റെ  ബന്ധു ഒരു പ്രാദേശിക പ്രത്രത്തോട് പറഞ്ഞത്. അപകടം നടക്കുന്നത് അവൻ ഊഞ്ഞാലാടുന്ന ഇടത്തുനിന്നും ദൂരെയായതിനാൽ അവൻ സുരക്ഷിതനായിരുന്നു എന്നും അവർ പറഞ്ഞു. എന്തായാലും, പിന്നിൽ ഇത്ര വലിയ തീപിടുത്തം നടക്കുമ്പോഴും കൂളായി ഊഞ്ഞാലാടാൻ അവൻ കാണിച്ച ധൈര്യം, വൈറലായിരിക്കുകയാണ്..!