Asianet News MalayalamAsianet News Malayalam

സാമൂഹിക അകലം പാലിച്ച് വരനും വധുവും, ഇത് വല്ലാത്തൊരു കല്യാണം

ചത്തീസ്​ഗഡിലെ ട്രാൻസ്പോർട്ട് കമ്മീഷണർ  ദിപാൻഷു കബ്ര ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്...

Bride Groom Social Distancing Twist To Wedding amid covid spread
Author
Delhi, First Published May 4, 2021, 6:20 PM IST

ദില്ലി: അവധി ആഘോഷിക്കാനോ ഉത്സവങ്ങൾ കൊണ്ടാടാനോ വിവാഹാഘോഷങ്ങൾക്കോ ആയി പദ്ധതിയിട്ടിരുന്നവ‍രെയെല്ലാം കൊറോണ ഒരേ പോലെ നിരാശരാക്കിയിരിക്കാം. ചില‍ർ ഈ സമയത്ത് വ്യത്യസ്തമായി എന്തെല്ലാമോ ചെയ്തിരിക്കാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഒരു വരന്റെയും വധുവിന്റെയും വീഡിയോ ആണ്. വിവാഹാചടങ്ങിന്  സാമൂഹിക അകലം പാലിച്ചതുവഴിയാണ് ഇവർ വൈറലായിരിക്കുന്നത്. 

ചത്തീസ്​ഗഡിലെ ട്രാൻസ്പോർട്ട് കമ്മീഷണർ  ദിപാൻഷു കബ്ര ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹമാല പരസ്പരം കൈമാറാൻ മുളയുടെ വടിയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് എങ്ങനെയൊക്കെയാണ് ആളുകൾ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിജയകരമായി വിവാഹം നടത്തുന്നത് എന്ന് അത്ഭുതപ്പെടുകയാണ് താനെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

നിരവധി പേർ ഇവരുടെ ബുദ്ധിയ അഭിനന്ദിക്കുമ്പോഴും ഈ കൊവിഡ് വ്യാപന കാലത്ത് ഇത്ര ആവേശത്തിൽ വിവാഹം നടത്തേണ്ടതിൻ്റെ അത്യാവശ്യമെന്തായിരുന്നുവെന്നാണ് ചിലർ ചോദിക്കുന്നത്. 

Follow Us:
Download App:
  • android
  • ios