വാഷിങ്ടണ്‍: വീട് വിറ്റ് വാങ്ങിയ വിവാഹമോതിരത്തിന്‍റെ ചിത്രം ഫേസ്ബുക്കിലിട്ട യുവതിയെ പരിഹാസം കൊണ്ട് മൂടി ട്രോളന്മാര്‍.  പര്‍പ്പിള്‍ നിറമുള്ള വജ്രമോതിരമെന്ന കുറിപ്പോടെയിട്ട ചിത്രത്തിന് താഴെയാണ് ട്രോളന്മാരുടെ പൊങ്കാല. പര്‍പ്പിള്‍ നിറത്തിലുള്ള വജ്രമോതിരത്തിന്‍റെ ചെലവ് താങ്ങാന്‍ കഴിയാതെ വന്നതിനാലാണ് ഭാവി വരന്‍ വീട് വിറ്റതെന്ന കുറിപ്പോടെ അമേരിക്കന്‍ സ്വദേശിയായ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

The woman, from the US, posted a photograph of her flower-shaped 'purple diamond' ring to the That's It, I'm Ring Shaming group on Monday

പൂവിന്‍റെ ആകൃതിയില്‍ പര്‍പ്പിള്‍, വെള്ള വജ്രത്തില്‍ തീര്‍ത്ത മോതിരമെന്നാണ് യുവതി ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ വിശദമാക്കുന്നത്. പ്രച്ഛന്ന വേഷ മല്‍സരത്തിന് പോവുകയാണോയെന്നും ഈ മോതിരത്തിന് വേണ്ടിയാണോ വീട് വിറ്റതെന്നും ചോദിക്കുന്നവര്‍ക്ക് മോതിരം വജ്രമാണോയെന്ന സംശയവും ശക്തമാണ്. ഭാവി വരന്‍ ഡ്യൂപ്ലിക്കേറ്റ് മോതിരം നല്‍കി പറ്റിച്ചെന്നും യുവതിയെ നിരവധിപ്പേര്‍ പരിഹസിക്കുന്നുണ്ട്. ഫോട്ടോയും കുറിപ്പും ഉഡായിപ്പാണോയെന്നും സംശയിക്കുന്നവരും ഏറെയാണ്.