ഉടമയുടെ ആവശ്യത്തിന് അനുസരിച്ച് ഡാന്‍സ് കളിക്കാന്‍ ശ്രമിക്കുന്ന പോത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഹിമാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയെന്ന പേരിലാണ് ദൃശ്യങ്ങള്‍ വൈറലാവുന്നത്. പോത്തിന്റെ മുന്നില്‍ വാദ്യം മുഴക്കിയിട്ട് കാര്യമില്ലെന്ന ചൊല്ല് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയെന്നാണ് ദൃശ്യങ്ങളേക്കുറിച്ച് ആളുകള്‍ പ്രതികരിക്കുന്നത്. 

ചിത്രീകരിച്ച തിയതിയോ സമയമോ വീഡിയോയില്‍ ലഭ്യമല്ല. പാട്ട് പാടി നൃത്തം ചെയ്യുന്ന ഉടമ നൃത്തം ചെയ്യൂവെന്ന് ആവശ്യപ്പെടുന്നത് പോലെ തലയും കാലുകളും അനക്കി സാധിക്കുന്നത് പോലെ നൃത്തെ ചെയ്യുന്ന പോത്തിനെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഒരു പുതപ്പുകൊണ്ട് മൂടിയിട്ട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും പോത്ത് തുള്ളിച്ചാടുന്നത് വീഡിയോയില്‍ കാണാം. 

ഡാന്‍സിന്‍റെ വേഗത കൂടുന്നതോടെ പുതപ്പ് താഴെ വീഴുന്നുണ്ട്. ഉടമയുടെ സമീപത്തുള്ളവരുടെ പ്രോല്‍സാഹനം കൂടി ലഭിക്കുന്നതോടെ പോത്ത് കൂടുതല്‍ ആവേശത്തോടെയാണ് നൃത്തം ചെയ്യുന്നത്.