Asianet News MalayalamAsianet News Malayalam

കൊവിഡ് ബോധവത്കരണം; 'എൻജോയ് എൻജാമി'ക്ക് ചുവടുവച്ച് ചെന്നൈ റെയിൽവേ പൊലീസ്; വീഡിയോ കാണാം

കൊവിഡിൽ നിന്ന് രക്ഷ നേടാൻ സാമൂഹിക അകലം പാലിക്കണമെന്നും  മാസ്കും ​ഗ്ലൗസും ഉപയോ​ഗിക്കണമെന്നും പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് റെയിൽവേ പൊലീസിന്റെ ശ്രമം. 

chennai railway police dance with enjoy enjami for covid awareness
Author
Chennai, First Published May 10, 2021, 10:14 AM IST

ചെന്നൈ: കൊവിഡിന്റെ രണ്ടാം തരം​ഗം ലോകത്തെമ്പാടുമുള്ള ജനങ്ങളെ അനുദിനം ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെക്കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വ്യത്യസ്തമായ മാർ​ഗം സ്വീകരിച്ചിരിക്കുകയാണ് ചെന്നൈ റെയിൽവേ പൊലീസ്. എൻ‌ജോയ് എൻജാമി എന്ന ജനപ്രിയ​ഗാനത്തിന് ചുവടുവച്ചാണ് ചെന്നൈ റെയിൽവേ പൊലീസിന്റെ ബോധവത്കരണം. നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. യൂണിഫോമിൽ നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ മാസ്കും ​ഗ്ലൗസും ധരിച്ചിട്ടുണ്ട്.

"

ദിവസേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന റെയിൽവേ സ്റ്റേഷനാണ് ചെന്നൈ റെയിൽവേ സ്റ്റേഷൻ. കൊവിഡിൽ നിന്ന് രക്ഷ നേടാൻ സാമൂഹിക അകലം പാലിക്കണമെന്നും  മാസ്കും ​ഗ്ലൗസും ഉപയോ​ഗിക്കണമെന്നും പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് റെയിൽവേ പൊലീസിന്റെ ശ്രമം. നൃത്തത്തിന് പുറമെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൊവിഡിനെ പ്രതിരോധിക്കാൻ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ​ലഘുനാടകവും ഇവർ അവതരിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന യാത്രക്കാർ സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ, പൊലീസിനെ സശ്രദ്ധം വീക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.   


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios