കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മയാണ് ബിജെപി വക്താവ് കെക ശര്‍മ്മയ്ക്കെതിരെ വെള്ളം ഒഴിച്ചത്

ദില്ലി: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വശിയേറിയ ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍. ചില ചര്‍ച്ചകള്‍ ചൂടേറിയ വാക്ക്തര്‍ക്കങ്ങളിലേക്ക് നീങ്ങറുണ്ടെങ്കിലും അപൂര്‍വ്വമായേ കയ്യാങ്കളിയിലേക്ക് നീങ്ങുകയുള്ളൂ. ഹിന്ദി ചാനല്‍ ന്യൂസ് 24ന്‍റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ വീഡിയോ ഇത്തരത്തില്‍ വൈറലാകുകയാണ്. ബിജെപി വക്താവിന്‍റെ വാക്കുകളില്‍ പ്രകോപിതനായ കോണ്‍ഗ്രസ് വക്താവ് ബിജെപി വക്താവിന്‍റെ നേരെ ഗ്ലാസിലെ വെള്ളം ഒഴിച്ചു, എന്നാല്‍ വെള്ളം വീണത് മുഴുവന്‍ വാര്‍ത്ത അവതാരകന്‍റെ ദേഹത്തും.

വീഡിയോ കാണുവാന്‍

Scroll to load tweet…

കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മയാണ് ബിജെപി വക്താവ് കെക ശര്‍മ്മയ്ക്കെതിരെ വെള്ളം ഒഴിച്ചത്. ചര്‍ച്ചയില്‍ പലപ്രവാശ്യം അലോകിനെ കെകെ ശര്‍മ്മ രാജ്യദ്രോഹി എന്ന് ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ആലോക് ശര്‍മ്മയോട് കെകെ ശര്‍മ്മ മാപ്പ് പറയാന്‍ പറഞ്ഞെങ്കിലും താങ്കളാണ് ആദ്യം മാപ്പ് പറയേണ്ടത് എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് വക്താവ്. വെള്ളം ദേഹത്ത് വീണപ്പോള്‍ ആദ്യം പകച്ച ന്യൂസ് അംഗര്‍ എന്നാല്‍ തുടര്‍ന്നും തന്‍റെ ജോലിയില്‍ ശ്രദ്ധിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.