പൊലീസുകാർ വളരെ ​ഗൗരവമുള്ളവരാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ആളുകളോട് സ്നേ​ഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന പൊലീസുകാരുടെ വീഡിയോയും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുമുണ്ട്. ഇതിൽ പലതും കാക്കിക്കുള്ളിൽ ഒരു കലാഹൃദയം ഉണ്ടെന്ന് തെളിയിക്കുന്നവയും ആയിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജമ്മു കശ്മീരിലെ ഒരു പൊലീസ് കോൺസ്റ്റബിൾ ആണ് വീഡിയോയിലെ താരം. വളരെ മനോഹരമായ രീതിയിൽ റാപ്പ് അവതരിപ്പിക്കുകയാണ് ഈ കോൺസ്റ്റബിൾ. മുകേഷ് സിം​ഗ് എന്ന പൊലീസുകാരനാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.