'ദുരന്തത്തിലെ ജലകന്യക' എന്ന് പേരിട്ട ഫോട്ടോഷൂട്ടിനെതിരെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 

പട്ന: മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ദുരിതമനുഭവിക്കുകയാണ് ബിഹാര്‍. പട്നയിലെ റോഡുകളില്‍ നെഞ്ചൊപ്പം വരെ വെള്ളക്കെട്ടുണ്ട്. വ്യാപകമായ നാശനഷ്ടങ്ങളും മരണങ്ങളും ബിഹാറിനെ ഒരു ദുരന്തമുഖത്ത് എത്തിച്ചിരിക്കുമ്പോള്‍ വിവാദമായി പ്രളയത്തിനിടയിലെ ഫാഷന്‍ ഫോട്ടോഷൂട്ട്. 

പട്നയിലെ വെള്ളം കയറിയ റോഡില്‍ നില്‍ക്കുന്ന അതിഥി സിങ് എന്ന മോഡലിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ത്ഥിനിയാണ് അതിഥി. ഫോട്ടോഗ്രാഫറായ സൗരഭ് അനുരാജാണ് ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 'ദുരന്തത്തിലെ ജലകന്യക' എന്ന് പേരിട്ട ഫോട്ടോഷൂട്ടില്‍ സൈഡ് സ്ലിറ്റുള്ള ചുവന്ന വെല്‍വെറ്റ് വ്സത്രമണിഞ്ഞ് വെള്ളക്കെട്ടില്‍ പുഞ്ചിരിച്ച് നില്‍ക്കുകയാണ് അതിഥി. 

നഗരത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിക്കാനാണ് ഫോട്ടോഷൂട്ട് ലക്ഷ്യമിട്ടതെന്നാണ് സൗരഭ് പറയുന്നത്. എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് വിമര്‍ശനം. ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

View post on Instagram
View post on Instagram